കൊല്ലങ്കോട്: എവർഗ്രീൻ ഫാർമേഴ്സ് ക്ലബ് കൊല്ലങ്കോടിൽ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന പന്ത്രണ്ട് ഏക്കർ നെൽപ്പാടത്ത് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ജൈവകീടനിയന്ത്രണ സാങ്കേതികവിദ്യ വിജയകരമെന്നു വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി ഏകദേശം 250 മുട്ടക്കാർഡുകൾ പാടത്ത് സ്ഥാപിച്ച് ജൈവകീടനിയന്ത്രണ സംവിധാനം നടപ്പിലാക്കി. മുട്ടക്കാർഡുകളുടെ സമയബന്ധിതമായ വിന്യാസത്തിലൂടെ നെല്ലിന്റെ പ്രധാന കീടങ്ങളായ ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻപുഴു എന്നിവയുടെ ആക്രമണം ഗണ്യമായി നിയന്ത്രിക്കാൻ സാധിച്ചതായി കർഷകർ വിലയിരുത്തി. വിജ്ഞാനകേന്ദ്രത്തിലെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇസ്രായേൽ തോമസും അസിസ്റ്റന്റ് പ്രഫസർ ഡോ.പി.കെ. സജീഷ് എന്നിവരാണ് ഈ ശാസ്ത്രീയ കൃഷിരീതിയുടെ ഉപദേഷ്ടാക്കൾ.